Begin typing your search...

പാല്‍ വില വർധിപ്പിക്കുന്ന വിവരം അറിഞ്ഞില്ല, മില്‍മയോട് വിശദീകരണം തേടും: ജെ. ചിഞ്ചുറാണി

പാല്‍ വില വർധിപ്പിക്കുന്ന വിവരം അറിഞ്ഞില്ല, മില്‍മയോട് വിശദീകരണം തേടും:  ജെ. ചിഞ്ചുറാണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് നാളെ മുതല്‍ മിൽമ പാലിനു വില വര്‍ധിക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നിലവില്‍ പാല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി, ഇക്കാര്യത്തിൽ മില്‍മയോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കി. വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

''കേരളത്തിൽ മിൽമ പാലിനു വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കു തന്നെയാണ് ഞങ്ങൾ കൊടുത്തിരിക്കുന്നത്. വില വർധിപ്പിക്കുന്നത് സർക്കാരല്ല. മുൻ കാലഘട്ടത്തിലും അതു തന്നെയായിരുന്നു രീതി. ഇത്തവണ എന്തുകൊണ്ടാണ് വില വർധിപ്പിച്ചതെന്ന് മിൽയുടെ ചെയർമാൻമാരോടു ചോദിച്ചാലേ അറിയാൻ പറ്റൂ. വകുപ്പു മന്ത്രിയെന്ന നിലയിൽ എനിക്ക് ഇതേക്കുറിച്ച് ഒരു അറിവുമില്ല. വില വർധിപ്പിച്ചത് മിൽമ തന്നെയാണ്. അവർക്ക് അതിനുള്ള അധികാരവുമുണ്ട്.' – മന്ത്രി പറഞ്ഞു.

ലീറ്ററിന് രണ്ട് രൂപ നിരക്കില്‍ നാളെ മുതല്‍ വില വര്‍ധിക്കുമെന്നാണ് മില്‍മ പ്രഖ്യാപിച്ചത്. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ 29 രൂപയായിരുന്ന മിൽമാ റിച്ചിന് 30 രൂപയും 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയും നല്‍കണം.

Elizabeth
Next Story
Share it