Begin typing your search...

യാത്രികര്‍ക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക

യാത്രികര്‍ക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്തെ യാത്രാ വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി കർണാടക പൊലീസ്. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനാണ് തീരുമാനം. ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് 1000 രൂപയും രണ്ടാം തവണ 2000 രൂപയുമാണ് പിഴ.

എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റിൽ കൂടാത്ത വാഹനങ്ങളും ഉൾപ്പെടുന്ന എം1 വിഭാഗത്തിൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും നിയമം ബാധകമാണ്.

അടുത്തിടെ, മുംബൈ പോലീസ് 2022 നവംബർ 1 മുതൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരുന്നു. എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ഇല്ലാത്ത മോട്ടോർ വാഹനങ്ങൾ 2022 നവംബർ 1-ന് മുമ്പ് അവ ഇൻസ്റ്റാൾ ചെയ്യണം.

Elizabeth
Next Story
Share it