Begin typing your search...

കടലാക്രമണം ; ആലപ്പുഴ ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ

കടലാക്രമണം ; ആലപ്പുഴ ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ തീരദേശ മേഖലകളില്‍ കടല്‍ കയറ്റമുണ്ടായ സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശം നല്‍കി. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ അറിയിച്ചു.

ചേര്‍ത്തല താലൂക്കിന് കീഴലുള്ള പള്ളിത്തോട് അര്‍ത്തുങ്കല്‍, കടക്കരപ്പള്ളി വാര്‍ഡ്-1, തുറവൂര്‍, കുത്തിയതോട് തീരദേശ വില്ലേജുകളുടെ പരിധിയില്‍ ചെറിയതോതില്‍ കടല്‍ കയറിയിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്, ആലപ്പുഴ വെസ്റ്റ് വില്ലേജ്, അമ്പലപ്പുഴ വടക്ക് വില്ലേജിലെ വളഞ്ഞവഴി എന്നീ പ്രദേശങ്ങളിലും ചെറിയതോതില്‍ കടല്‍ കയറി.

പുറക്കാട് വില്ലേജില്‍ പുറക്കാട് ജംഗ്ഷന്‍ മുതല്‍ പൂന്തല ജംഗ്ഷന്‍ വടക്ക് വരെ അധികമായി കടല്‍ കയറിട്ടുണ്ട്. പുന്തല ക്ഷേത്രത്തിന് പടിഞ്ഞാറ് വശം മൂന്ന് വീടുകളില്‍ വെള്ളം കയറി ഭാഗീകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അമ്പലപ്പുഴ നോര്‍ത്ത് വില്ലേജില്‍ കടല്‍ കയറ്റത്തില്‍ 11 വീടുകളില്‍ വെള്ളം കയറി. പള്ളിത്തോട് വില്ലേജില്‍ 15 വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും വെള്ളം ഇറങ്ങിതുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.

WEB DESK
Next Story
Share it