Begin typing your search...

ഉപലോകായുക്തമാർക്കെതിരെ ഗുരുതര പരാതി ഉന്നയിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ; ഗവർണർക്ക് പരാതി നൽകി

ഉപലോകായുക്തമാർക്കെതിരെ ഗുരുതര പരാതി ഉന്നയിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ; ഗവർണർക്ക് പരാതി നൽകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകയുക്ത ജസ്റ്റിസ് ബാബു പി ജോസഫ് പ്രകാശനം ചെയ്തതിനെതിരെ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ. ​ഗവർണർക്കാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകിയത്. പുസ്തകത്തിൽ മുൻ എംഎൽഎയുമായുള്ള അടുപ്പം ഉപലോകയുക്തമാരായ ബാബു പി ജോസഫും ഹാറൂൺ അൽ റഷീദും എടുത്തു പറയുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രാമചന്ദ്രന്റെ കുടുംബത്തിനും ആനുകൂല്യം കിട്ടിയ കേസ് ലോകയുക്ത പരിഗണനയിലുണ്ട്. ഫണ്ട് വക മാറ്റൽ കേസിലെ വിധി പറയൽ വിലക്കണം എന്ന ആവശ്യവും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉയർത്തിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയതിൽ ഹര്‍ജിക്കാരൻ ആര്‍ എസ് ശശികുമാര്‍ നൽകിയ ഇടക്കാല ഹര്‍ജി കഴിഞ്ഞ മാസം ലോകായുക്ത തള്ളിയിരുന്നു. ഹർജിക്കാരൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ് നടക്കുകയാണെന്ന് ലോകായുക്ത വിമർശിച്ചു. തുടർന്ന് ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റി. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചട്ടങ്ങള്‍ ലംഘിച്ച് പണം വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്.

രണ്ടംഗ ബഞ്ചിൽ ഭിന്നാഭിപ്രയമുണ്ടായപ്പോഴാണ് കേസ് മൂന്നംഗ ബഞ്ചിന് വിട്ടത്. ഹർജി ലോകായുക്തയിൽ നിലനിൽക്കുമോയെന്ന് വീണ്ടും പരിശോധിക്കാനുള്ള മൂന്നംഗ ബഞ്ചിന്റെ തീരുമാനത്തിൽ വ്യക്തത തേടി ഹർജിക്കാരൻ നൽകിയ ഇടക്കാല ഹ‍ർജിയാണ് ലോകായുക്ത തള്ളിയത്.

WEB DESK
Next Story
Share it