Begin typing your search...

സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. സര്‍ക്കാര്‍ പരിഹാരം കാണണം.

വന്യജീവി ആക്രമണം തടയാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്ത് അതിഭീകരമായാണ് വന്യജീവി ആക്രമണം നടക്കുന്നത്.വന്യജീവി ആക്രമണത്തിൽ അയ്യായിരം കന്നുകാലികളാണ് ചത്തൊടുങ്ങിയത്.പരമ്പരാഗതമായി ചെയ്യുന്ന സംവിധാനങ്ങൾ പോലും ചെയ്യാൻ സർക്കാർ തയ്യാറാവുന്നില്ല. മനുഷ്യൻ്റ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ സർക്കാറിന് ഉത്തരവാദിത്വം ഉണ്ട്.

ഒന്നും ചെയ്യില്ലെന്ന നിലപാട് തിരുത്തണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. വയനാട് മാനന്തവാടി പ‍ഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

WEB DESK
Next Story
Share it