Begin typing your search...

'വെറും ഉപകരണം’; രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയുമായി ഇപി ജയരാജന് ബന്ധമെന്നാവർത്തിച്ച് സതീശൻ

വെറും ഉപകരണം’; രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയുമായി ഇപി ജയരാജന് ബന്ധമെന്നാവർത്തിച്ച് സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ.പി ജയരാജൻ വെറും ഉപകരണമാണെന്നും രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയുമായി ഇപി ജയരാജന് ബന്ധമുണ്ടെന്നും സതീശൻ ആവർത്തിച്ചു. ഇപി. കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം.നിരാമയ റിസോർട്ട് ഉടമയുമായി ഉള്ള ചിത്രങ്ങൾ പോലും ഉണ്ട്. നേരത്തേ ഇവര്‍ തമ്മില്‍ അന്തര്‍ധാരയായിരുന്നു, ഇപ്പോള്‍ പരസ്യ കൂട്ടുകെട്ടാണ്.

വൈദേഹത്തിലെ ഇഡി. അന്വേഷണം ഒഴിവാക്കാൻ രാജീവ്‌ ചന്ദ്രശേഖറുമായി ഇപി കൂട്ട് കൂടി. ഇപി വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ല.ബിസിനസ്‌ പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞത്. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശന്‍ പറഞ്ഞു

മുഖ്യമന്ത്രി തന്നെയാണ് എൽഡിഎഫ് കൺവീനറെക്കൊണ്ട് ബിജെപിക്ക് അനുകൂലമായ പ്രസ്താവനകൾ ഇറക്കിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് ബിജെപി പ്രീണനമാണ്. ഇപി വെറും ഉപകരണം മാത്രം. രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയുമായി ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ട്. കേസുകൊടുത്താൽ തെളിവുകൾ പുറത്തുവിടും.

കുടുംബാംഗങ്ങൾ രാജീവ് ചന്ദ്രശേഖരന്റെ കമ്പനി പ്രതിനിധികളുമായി നിൽക്കുന്ന ചിത്രങ്ങളുണ്ട്. പണ്ട് അന്തരധാര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പാർട്ണർഷിപ്പ് നടത്താനുള്ള തരത്തിൽ ബന്ധം വളർന്നു.ധൈര്യം ഉണ്ടെങ്കിൽ മാസപ്പടിയിൽ പിണറായി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു

WEB DESK
Next Story
Share it