Begin typing your search...

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി വി.ഡി സതീശൻ

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി വി.ഡി സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രതിപക്ഷ നേതാവെന്ന നിലയിൽ കടുത്ത ഭാഷ തന്നെ തുടരുമെന്നും മുഖ്യമന്ത്രി ആ പദവിയിലിരുന്ന് എന്താണ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പ്രതിപക്ഷ നേതാവ് കടുത്ത ഭാഷ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകി വി. ഡി സതീശൻ.

'പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ് ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ, ഇപ്പോൾ നടന്നത് പോലെയുള്ള ക്രിമിനൽ പ്രവർത്തനം തുടരണമെന്ന് പിണറായി വിജയൻ പറഞ്ഞത് മുഖ്യമന്ത്രി പദത്തിലിരുന്നാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതിൽ ഡിവൈഎഫ് ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതിൽ ജീവൻ രക്ഷാ പ്രവർത്തനമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇനി ഇത് പോലെ പറഞ്ഞാൽ ഇത് പോലെ കടുത്ത ഭാഷയിൽ തന്നെ പ്രതികരിക്കും.

ആണ്ടി വലിയ അടിക്കാരൻ ആണെന്ന് ആണ്ടി തന്നെ പറയുന്നത് പോലെയാണ് മുഖ്യമന്ത്രി. കേരളത്തിൽ ഒന്നും നടക്കാത്തത് കൊണ്ടാണ് നവകേരള സദസിൽ പരാതി കൂടാൻ കാരണം. ഈ പരാതികൾ പരിഹരിക്കുന്നില്ലെന്നല്ല പറഞ്ഞത്. മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ എന്ത് തീരുമാനമെടുത്തുവെന്നാണ് ചോദിച്ചത്. അഞ്ചുമാസം മുമ്പ് കിട്ടിയ പരാതി കൈയിൽ വെച്ചിരിക്കുകയായിരുന്നു. ഭരണസിരാ കേന്ദ്രത്തിൽ മന്ത്രിമാരില്ല. മന്ത്രിമാർ ടൂറിലാണ്. മഴക്കെടുതി നോക്കാൻ മന്ത്രിമാരില്ല.

പിണറായിക്കെതിരായ എറണാകുളം ഡി സി സി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസിന്റെ അധിക്ഷേപ പരാർമശം തള്ളിയ സതീശൻ. അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞതായും വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകരെ കൊല്ലാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി കൊലപാതകിയാണെന്നും തന്തക്ക് പിറന്നവനാണെങ്കിൽ രാജിവെച്ച് പോകണമെന്നുമായിരുന്നു കൊച്ചിയിൽ കെ എസ് യു മാർച്ച് ഉദ്ഘാടനം ചെയ്യവേ ഷിയാസ് നടത്തിയ പരാമർശം.

WEB DESK
Next Story
Share it