Begin typing your search...

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ; മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ; മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. സജി ചെറിയാന്‍ നാളെ വൈകീട്ട് നാലു മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക.

സജിചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനത്തില്‍ ഗവര്‍ണര്‍ വീണ്ടും നിയമോപദേശം തേടിയിരുന്നു. അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയോടാണ് നിയമോപദേശം തേടിയത്. നിയമപരവും ഭരണഘടനാപരവുമായ വശങ്ങളാണ് ഗവര്‍ണര്‍ എജിയോട് ചോദിച്ചത്.

ഭരണഘടനാ അവഹേളനം നടത്തിയ ആളെ മന്ത്രിയാക്കുന്നത് നിയമപരമാകുമോ എന്ന് ആരാഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യത്തില്‍ ഗവര്‍ണര്‍ക്ക് കൂടുതലൊന്നും ചെയ്യാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമവിദഗ്ധരില്‍ നിന്നും ഉപദേശം ലഭിച്ചതായാണ് സൂചന. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവാദത്തിന് ഇടനല്‍കേണ്ടെന്ന് കരുതിയാണ് ഗവര്‍ണര്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ammu
Next Story
Share it