Begin typing your search...

മാറിനിന്നത് സർക്കാർ താൽപ്പര്യം സംരക്ഷിക്കാൻ: സജി ചെറിയാൻ

മാറിനിന്നത് സർക്കാർ താൽപ്പര്യം സംരക്ഷിക്കാൻ: സജി ചെറിയാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവാദ പ്രസംഗത്തിൻറെ പേരിൽ ആറുമാസം മാറിനിന്നത് സർക്കാരിൻറെയും പാർട്ടിയുടെയും താൽപ്പര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാൻ. തൻറെ പേരിൽ എവിടെയും കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണെന്നും സജി ചെറിയാൻ പറഞ്ഞു. നിയമവിരുദ്ധമായോ ഭരണഘടനാവിരുദ്ധമായോ താൻ ഒന്നും സംസാരിച്ചിട്ടില്ല. തൻറെ പേരിൽ രണ്ട് പരാതിയുണ്ടായിരുന്നു. അത് രണ്ടും തീർപ്പായെന്നും സജി ചെറിയാൻ പറഞ്ഞു.

നാളെ വൈകീട്ട് നാലുമണിക്കാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സജി ചെറിയാനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഗവർണർ ഇന്ന് അംഗീകരിക്കുകയായിരുന്നു.

Ammu
Next Story
Share it