Begin typing your search...

ശബരിമല തിരക്ക്; വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് അനുവദിച്ചു

ശബരിമല തിരക്ക്;  വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് അനുവദിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശബരിമല ക്ഷേത്രദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ക്കായി ചെന്നൈ-കോട്ടയം റൂട്ടില്‍ ദക്ഷിണ റെയില്‍വേ വന്ദേഭാരത് ശബരി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും.

എം.ജി.ആര്‍. ചെന്നൈ സെൻട്രലില്‍നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്.

നമ്ബര്‍ 06151 എം.ജി.ആര്‍. ചെന്നൈ സെൻട്രല്‍-കോട്ടയം വന്ദേ ഭാരത് സ്പെഷ്യല്‍ രാവിലെ 4.30- ന് എം.ജി.ആര്‍. ചെന്നൈ സെൻട്രലില്‍നിന്ന് യാത്ര തിരിച്ച്‌ അന്നേ ദിവസം വൈകിട്ട് 4.15ന് കോട്ടയത്ത് എത്തിച്ചേരും. ഡിസംബര്‍ 15, 17, 22, 24 തീയതികളില്‍ ചെന്നൈ- കോട്ടയം പ്രത്യേക വന്ദേഭാരത് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്.

നമ്ബര്‍ 06152 കോട്ടയം- ചെന്നൈ സെൻട്രല്‍ വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിൻ കോട്ടയത്ത് നിന്ന് രാവിലെ 4.40-ന് യാത്ര പുറപ്പെടും. വൈകിട്ട് 5.15-ന് ചെന്നൈയിലെത്തിച്ചേരും. ഡിസംബര്‍ 16, 18, 23, 25 തീയതികളില്‍ ഈ സര്‍വീസ് ഉണ്ടാകും.

പെരമ്ബൂര്‍, കട്പാഡി, സേലം, ഈറോഡ്, തിരുപ്പുര്‍, പോഡനൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. എട്ട് കോച്ചുകളുള്ള റേക്ക് ആണ് സര്‍വീസ് നടത്തുന്നത്. ഈ പ്രത്യേക ട്രെയിനുകളിലേക്കുള്ള മുൻകൂര്‍ ബുക്കിങ് ഡിസംബര്‍ 14 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

WEB DESK
Next Story
Share it