Begin typing your search...

മകരവിളക്കിനൊരുങ്ങി ശബരിമല; 800ഓളം കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്

മകരവിളക്കിനൊരുങ്ങി ശബരിമല; 800ഓളം കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നിൽ കണ്ട് തീർത്ഥാടകർക്കായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. ഭക്തലക്ഷങ്ങളുടെ ശരണം വിളിയുടെ വിശുദ്ധിയുമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയാൻ ഇനി 4 നാളുകൾ കൂടി.

തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂർത്തിയാകും. പന്ത്രണ്ടിന് ഉച്ചയ്ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിച്ച് ജനുവരി 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. പിന്നീട് പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകര നക്ഷത്രവും ദൃശ്യമാകും.

ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിരവധി ക്രമീകരണങ്ങൾ ഇതിനോടകം ഏർപ്പെടുത്തി കഴിഞ്ഞു. വിർച്വൽ ക്യു, സ്പോട്ട് ബുക്കിംഗ് എന്നിവ നിജപ്പെടുത്തിയതാണ് പ്രധാനം. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലക്കലിലേക്ക് മാറ്റി കഴിഞ്ഞു. പമ്പയിൽ നിന്ന് 800 ഓളം കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ഉണ്ടാകും. പമ്പ ഹിൽ ടോപ്പിലെ വാഹന പാർക്കിംഗ് ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

നാളെ മുതൽ പതിനാലു വരെ മുക്കുഴി കാനനപാത വഴി ഭക്തർക്ക് പ്രവേശനവുമുണ്ടാകില്ല. മകരവിളക്ക് കഴിഞ്ഞു 15, 16, 17 ,18 തീയതികളിൽ തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാൻ ഭക്തർക്ക് അവസരമുണ്ടാകും. അതിനാൽ പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന.മകരവിളക്കിനൊരുങ്ങി ശബരിമല; 800ഓളം കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്

WEB DESK
Next Story
Share it