Begin typing your search...

പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എസ്.രാജേന്ദ്രൻ; സൗഹൃദ സന്ദർശനമെന്ന് വിശദീകരണം

പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എസ്.രാജേന്ദ്രൻ; സൗഹൃദ സന്ദർശനമെന്ന് വിശദീകരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിപിഎമ്മിൽ നിന്നും സസ്‌പെൻഡ് ചെയ്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഡൽഹിയിലെത്തി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം വീണ്ടും ശക്തമായത്. അതേസമയം സൗഹൃദ സന്ദർശനം മാത്രമാണെന്നും ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. ഇന്ന് ഉച്ചക്കുശേഷമാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാട്ടിലെ നേതാക്കളും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ഡൽഹിയിലുണ്ട്. കേന്ദ്ര നേതാക്കളുമായി കെ സുരേന്ദ്രൻ അടക്കമുള്ളവർ ചർച്ച നടത്തുന്നുണ്ട്. കൂടുതൽ ചർച്ചകൾക്കുശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നാണ് വിവരം.

WEB DESK
Next Story
Share it