Begin typing your search...
ആർഎസ്എസ് ശ്രമിക്കുന്നത് ചരിത്ര-ശാസ്ത്ര അവബോധം അട്ടിമറിക്കാൻ: എംവി ഗോവിന്ദൻ
വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരം വേണമെന്ന് ഗവർണർ പറയുന്നുവെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരള പ്രവാസി സംഘം തിരുവനന്തപുരം രാജ്ഭവന് മുന്നിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ വഴി ചരിത്ര അവബോധത്തെയും ശാസ്ത്ര അവബോധത്തെയും അട്ടിമറിക്കാനുള്ള ആർഎസ്എസിന്റെ ശ്രമമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര സർക്കാരിൽ പ്രവാസി വകുപ്പ് വേണ്ടെന്ന കേന്ദ്ര സർക്കാർ നിലപാട് ജനവിരുദ്ധമാണെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. ഈ വിഷയത്തിൽ പാർലമെന്റിന് മുന്നിൽ സമരം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
Next Story