Begin typing your search...
കലോത്സവത്തിലെ സ്വാഗതഗാനം; തയാറാക്കിയവരുടെ സംഘപരിവാർ ബന്ധം അന്വേഷിക്കണം; മന്ത്രി റിയാസ്
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻറെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താൽപ്പര്യം പരിശോധിക്കണം. സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധപൂർവ്വം കലാപന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.
Next Story