Begin typing your search...

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം; പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന് റിബേഷ് രാമകൃഷ്ണൻ

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം; പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന് റിബേഷ് രാമകൃഷ്ണൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ തനിക്കെതിരായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. മാധ്യമങ്ങൾ തോന്നിയത് പോലെയാണ് റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്. അതിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും റിബേഷ് രാമകൃഷ്ണൻ വ്യ്കതമാക്കി.

വ്യാജ സ്‌ക്രീൻഷോട്ട് വിവാദത്തിൽ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിരിക്കുന്നത്. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ പരാതി നൽകിയിരിക്കുന്നത്.

കാഫിർ പരാമർശമടങ്ങിയ സ്‌ക്രീൻ ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡൻറ് റിബേഷാണെന്ന ആരോപണവുമായി കേസിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎൽപി സ്‌കൂൾ അധ്യാപകനായ റിബേഷുൾപ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിൻറെ ശ്രമമെന്നും കാസിം ആരോപിച്ചു. റിബേഷുൾപ്പെടെയുള്ളവർക്കെതിരെ കലാപ ശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി.

പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ റെഡ് എൻ കൗണ്ടേഴ്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പിൽ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിർ പരാമർശമടങ്ങിയ സ്‌ക്രീന് ഷോട്ട് എത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. റിബേഷ് രാമകൃഷ്ണൻ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സ്‌ക്രീൻ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാൽ ഫോൺ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് റിപ്പോർട്ടിലുള്ള റിബേഷ് രാമകൃഷ്ണൻ ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡൻറായ റിബേഷാണെന്നാണ് കേസിൽ നേരത്തെ പ്രതി ചേർക്കപ്പെട്ട എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിം പറയുന്നത്. റിബേഷിൻറെ ചിത്രങ്ങളും കാസിം പുറത്തു വിട്ടു.

WEB DESK
Next Story
Share it