Begin typing your search...

'പ്രതിഷേധങ്ങള്‍ക്ക് ഫലം'; നഴ്‌സിങ്ങ് ഓഫിസര്‍ പി.ബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പ്

പ്രതിഷേധങ്ങള്‍ക്ക് ഫലം; നഴ്‌സിങ്ങ് ഓഫിസര്‍ പി.ബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നഴ്‌സിങ്ങ് ഓഫിസര്‍ പി ബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയെ പിന്തുണച്ച് നിര്‍ണ്ണായക മൊഴി നല്‍കിയ അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

സ്ഥലം മാറ്റത്തിനെതിരെ അനിത കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ അധികൃതര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം നടത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കോടതി വിധി പരിശോധിക്കാനുള്ള കാലതാമസം മാത്രമായിരുന്നു അനിതയുടെ നിയമനം വൈകാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയില്‍ തുടര്‍ന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസര്‍, നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.

അനിതയ്ക്ക് പുറമെ നഴ്സിങ് സുപ്രണ്ട് ബെറ്റി ആന്റണിയെയും ചീഫ് നഴ്സിങ് ഓഫീസര്‍ വി പി സുമതിയെയും സ്ഥലം മാറ്റിരുന്നു. എന്നാല്‍ മൂന്ന് പേരുടെയും സ്ഥലം മാറ്റം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതില്‍ അനിതയെ ജോലിയില്‍ തിരികെ എടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരോട് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.

WEB DESK
Next Story
Share it