Begin typing your search...

തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരത്ത് തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. കടൽക്ഷോഭത്തെ തുടർന്നായിരുന്നു നേരത്തെ വിലക്ക പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ കടൽ ശാന്തമായ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ആയ ജില്ലാ കളക്ടർ വിലക്ക് പിൻവലിച്ചത്.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.

സെക്കൻഡിൽ 05 സെന്റീമീറ്ററിനും 20 സെന്റീമീറ്ററിനും ഇടയിൽ വേഗത മാറിവരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.

അതേസമയം നാളെ സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച മഴ സാധ്യതയുള്ളത്.

WEB DESK
Next Story
Share it