Begin typing your search...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെയും മകന്റെയും റിമാൻഡ് കാലാവധി നീട്ടി

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെയും മകന്റെയും റിമാൻഡ് കാലാവധി നീട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും റിമാൻഡ് കാലാവധി നീട്ടി. അടുത്തമാസം ഒന്നാം തീയതി വരെയാണ് നീട്ടിയത്. ഇരുവരെയും ഓൺലൈൻ മുഖേനയാണ് കോടതിയിൽ ഹാജരാക്കിയത്. കണ്ടല ബാങ്കില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.

ഭാസുരാംഗനും അഖില്‍ജിത്തിനും തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കള്‍ വഴിവിട്ട വായ്പക്കായി ഇടപെട്ടുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തൽ. കരുവന്നൂര്‍ മാതൃകയിലാണ് തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ക്രമരഹിതമായി വായ്പകള്‍ നല്‍കി. നിക്ഷേപങ്ങള്‍ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാല്‍ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

WEB DESK
Next Story
Share it