Begin typing your search...

പാലക്കാട് പെട്ടി വിവാദത്തിലെ പരാമർശം ; എൻ എൻ കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ സിപിഐഎം സംസ്ഥാന സമിതി തീരുമാനം

പാലക്കാട് പെട്ടി വിവാദത്തിലെ പരാമർശം ; എൻ എൻ കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ സിപിഐഎം സംസ്ഥാന സമിതി തീരുമാനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല പെട്ടി വിവാദവുമായി ബന്ധപ്പെട്ട് എൻഎൻ കൃഷ്ണദാസിനെ താക്കീത് നൽകി സിപിഐഎം. പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഐഎം സംസ്ഥാന സമിതി തീരുമാനം. പാലക്കാട് പെട്ടി വിഷയത്തിൽ തെറ്റായ പരാമർശം നടത്തിയതിനാണ്‌ നടപടിയെടുത്തത്. പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു കൃഷ്ണദാസിന്റെ നിലപാടെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഐഎം വിലയിരുത്തുന്നു.

വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഐഎം വിഷയം ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണ്. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഐഎം പറഞ്ഞു. സർക്കാറിനും പാർട്ടിക്കും എതിരായ പ്രചാര വേലകൾ പഴയത് പോലെ ഫലിക്കുന്നില്ല എന്നാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് കൂടിയത് തെളിയിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

WEB DESK
Next Story
Share it