Begin typing your search...

കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു

കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വിലങ്ങാടുള്ള സ്‌കൂളുകൾക്കും അവധിയാണ്. റോഡിൽ വെള്ളക്കെട്ട് ഉണ്ടായതുമൂലമാണ് അവധി പ്രഖ്യാപിച്ചത്.

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴ കുറയാത്തതിനാൽ പലയിടങ്ങളിലും ദിവസങ്ങളായി വെള്ളക്കെട്ടാണ്. പലയിടത്തും വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും വഴിവെച്ചു. മലയോര മേഖലയിൽ കൃഷിക്കും വ്യാപകനാശമുണ്ടായി. വ്യാഴാഴ്ച രാവിലെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ ജുമാ മസ്ജിദിന്റെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു. മദ്രസ വിട്ട് കുട്ടികൾ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. ശബ്ദം കേട്ട് മാറിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്.

WEB DESK
Next Story
Share it