Begin typing your search...

കേരള ബാങ്കിന് 48 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ

കേരള ബാങ്കിന് 48 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ കേരള ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 48 ലക്ഷം രൂപ പിഴ ചുമത്തി. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 19ാം വകുപ്പ്, ബുള്ളറ്റ് റീപേപെയ്മെന്റ് (വായ്പ കാലാവധിയുടെ അവസാനം പലിശയും മുതലും അടയ്ക്കുന്ന രീതി) വ്യവസ്ഥയില്‍ നല്‍കുന്ന സ്വര്‍ണ വായ്പകള്‍ സംബന്ധിച്ച ചട്ടം എന്നിവ പാലിക്കാതിരുന്നതിനാണ് നടപടി.

നബാര്‍ഡ് നടത്തിയ പരിശോധനയിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്. സഹകരണ ബാങ്കുകള്‍ ഇതര സഹകരണ സംഘങ്ങളില്‍ ഓഹരി കൈവശം വയ്ക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളില്‍ (19ാം വകുപ്പ്) വീഴ്ചയുണ്ടായതായി ആര്‍ബിഐ ചൂണ്ടിക്കാട്ടി.

ബുള്ളറ്റ് തിരിച്ചടവ് രീതിയില്‍ അനുവദിക്കാവുന്ന സ്വര്‍ണ വായ്പകളുടെ അളവ് പരിമിതപ്പെടുത്തുന്ന ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടു. ആര്‍ബിഐ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. കേരള ബാങ്കിന്റെ മറുപടി കൂടി കേട്ട ശേഷമാണ് പിഴ ചുമത്തിയത്.

Elizabeth
Next Story
Share it