Begin typing your search...

മഴയിൽ വലഞ്ഞ് തിരുവനന്തപുരം; വെള്ളക്കെട്ട്, പൊന്മുടിയിലേയ്ക്ക് യാത്ര നിരോധിച്ചു

മഴയിൽ വലഞ്ഞ് തിരുവനന്തപുരം; വെള്ളക്കെട്ട്, പൊന്മുടിയിലേയ്ക്ക് യാത്ര നിരോധിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഴയിൽ വലഞ്ഞ് തിരുവനന്തപുരം നഗരം. മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മുക്കോലയ്ക്കലിൽ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിളിപ്പാലം റോഡിലും ചാലയിലും വലിയരീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്മാർട്ട് സിറ്റി റോഡ് പണി പൂർത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. വെള്ളത്തിനടിയിൽ കോൺക്രീറ്റ് കമ്പികളടക്കം കിടപ്പുണ്ട്.

തോടുകളടക്കം കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കാലത്തിനു മുൻപുള്ള ശുചീകരണം പാളിയതും തിരിച്ചടിയായി. രാത്രി ഒന്നരയ്ക്ക് ശേഷം മഴ പെയ്തിട്ടില്ലെങ്കിലും വെള്ളക്കെട്ട് പലയിടത്തും ഇപ്പോഴും തുടരുകയാണ്.

ശക്തമായ മഴ കാരണം തിരുവനന്തപുരത്ത് മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കഴക്കൂട്ടം, ഗൗരീശപട്ടം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാണ്.

WEB DESK
Next Story
Share it