Begin typing your search...

സത്യനാഥന്‍റെ കൊലപാതകം ആർഎസ്എസ് ഭീകരതയാണെന്ന പരാമർശം പിൻവലിച്ച സംഭവം: എം സ്വരാജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സത്യനാഥന്‍റെ കൊലപാതകം ആർഎസ്എസ് ഭീകരതയാണെന്ന പരാമർശം പിൻവലിച്ച സംഭവം: എം സ്വരാജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥന്‍റെ കൊലപാതകം ആർഎസ്എസ് ഭീകരതയാണെന്ന് പറഞ്ഞുള്ള പരാമർശം പിൻവലിച്ചതിൽ എം സ്വരാജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.

സ്വരാജ് ആദ്യം ഫേസ്ബുക്കിലിട്ട കുറിപ്പിൽ 'RSS ഭീകരതയുടെ ഒടുവിലത്തെ ഇര' എന്നായിരുന്നു കുറിച്ചിരുന്നത്. എന്നാൽ പിന്നീട് സ്വരാജ് റെഡ് സല്യൂട്ട് കോമ്രേഡ് എന്ന് മാത്രമാക്കി. ഇതിനെയാണ് രാഹുൽ വിമർശിച്ച് രംഗത്തെത്തിയത്.

ആ‌ർ എസ് എസ് ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ എന്നതടക്കമുള്ള ആറ് ചോദ്യങ്ങളുമായാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്വരാജിനെ വിമർശിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

കൊല്ലപ്പെട്ട CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാൻ വേണ്ടുന്ന ഇടപെടലുകൾ നടത്തണം.

ശ്രീ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ‘RSS ഭീകരതയുടെ ഒടുവിലത്തെ ഇര’ എന്നത് ആയിരന്നു കുറിപ്പിൽ ഏഴുതിയത്. സ്വഭാവികമായും RSS മനുഷ്യരെ കൊല്ലുന്ന പ്രസ്ഥാനം ആയത് കൊണ്ട് അതിൽ ഞെട്ടൽ തോന്നി ഇല്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു.

എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ RSS പരാമർശം സ്വരാജ് ഒഴുവാക്കിയതിൽ ദുരുഹത ഉണ്ട്.

അതുമായി ബന്ധപ്പെട്ട സംശയങ്ങൾ

1. RSS പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്?

2. RSS ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ?

3. RSS അല്ല കൊലപാതകത്തിനു പിന്നിൽ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കിൽ ആരാണ് കൊന്നത്?

4. RSS ആണ് കൊലപാതകത്തിന് പിന്നിൽ എങ്കിൽ M ന്റെ മധ്യസ്ഥതയിൽ സിപിഎം ആർഎസ്സ് എസ്സ് കോംപ്രമൈസ് ആയോ ഈ കേസും?

5. സിപിഎം നേതാവ് അറസ്റ്റിൽ എന്ന് വാർത്ത കണ്ടിരുന്നു, അപ്പോൾ സത്യനാഥനെ കൊന്നത് പകൽ സിപിഎംഉം രാത്രി RSS മായ മറ്റു പലരെയും പോലെ ഒരു സഖാവാണോ?

6. വെഞ്ഞാറമൂട് കേസ് പോലെ ഇതും തേച്ച് മാച്ചു കളയുമോ?

rahul mamkootathil against swaraj about fb post

WEB DESK
Next Story
Share it