Begin typing your search...

രാഹുൽ ഗാന്ധിയും ആനിരാജയും ഇന്ന്  നാമനിർദേശ പത്രിക സമർപ്പിക്കും

രാഹുൽ ഗാന്ധിയും ആനിരാജയും ഇന്ന്  നാമനിർദേശ പത്രിക സമർപ്പിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജയും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ആനി രാജ രാവിലെ 10 മണിക്കും. രാഹുൽഗാന്ധി ഉച്ചയ്ക്ക് 12 മണിക്കുമാണ് വരണാധികാരി ജില്ലാ കളക്ടർ ഡോ. രേണു രാജ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.

ആനി രാജയുടെ നാമനിർദ്ദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ സർവീസഹകരണ ബാങ്ക് പരിസരത്തു നിന്നും രാവിലെ 9ന് റോഡ് ഷോ തുടങ്ങും. കുക്കി വിമോചക സമരനായകരും യു.എൽ.എ.യു ട്രൈബൽ വിമൻസ് ഫോറം മണിപ്പൂർ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാൻ, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ അംഗം തമീം അൻസാരി, സത്യമംഗലത്തു നിന്നും വീരപ്പൻ വേട്ടയുടെ പേരിൽ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവർ എന്നിവരും റോഡ് ഷോയിൽ അണിനിരക്കും. എൽ.ഡി.എഫിന്റെ ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പമാണ് പത്രിക സമർപ്പിക്കുക. റോഡ് ഷോയിൽ തിരഞ്ഞെടുക്കപ്പെട്ട 5000 പ്രവർത്തകർ മാത്രമാണ് പങ്കെടുക്കുകയെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.

കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ പരിസരത്താണ് പ്രകടനം അവസാനിക്കുക. സ്ഥാനാർത്ഥിക്കൊപ്പം എൽ.ഡി.എഫ് നേതാക്കളായ സി.കെ ശശീന്ദ്രൻ, ടി.വി ബാലൻ, പി. ഗഗാറിൻ, ഒ.ആർ. കേളു എം.എൽ.എ, പി.കെ മൂർത്തി എന്നിവരും ഉണ്ടാകും. രാഹുൽ ഗാന്ധി രാവിലെ 10 ന് മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങും. തുടർന്ന് റോഡ് മാർഗം കൽപ്പറ്റയിലേക്ക് വരും. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് മുതൽ എസ്.കെ.എം.ജെ സ്‌കൂൾ വരെയാണ് റോഡ് ഷോ നടക്കുക.

രാഹുൽ ഗാന്ധിയോടൊപ്പം ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാഗാന്ധി, കെ.സി വേണുഗോപാൽ , ദീപ ദാസ് മുൻഷി , കനയകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ , രമേശ് ചെന്നിത്തല, അബ്ബാസ് അലി ശിഹാബ് തങ്ങൾ, മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ റോഡ് ഷോയിൽ അണിനിരക്കും.

ബത്തേരി, മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റികളുടെ റോഡ് ഷോ 10.30 ഓടെ കെ.ജെ ഹോസ്പിറ്റൽ പരിസരത്തു നിന്നും ആരംഭിക്കും. തുടർന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തി ഒറ്റ റോഡ് ഷോയായി സിവിൽ സ്റ്റേഷനിലേക്ക് പോകും. റോഡ് ഷോയിൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ,നിലമ്പൂർ എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ അണിനിരക്കും.

WEB DESK
Next Story
Share it