Begin typing your search...

'മാപ്പ് പറയാൻ തയ്യാറായില്ലേ; വെറുതേ അദ്ദേഹത്തെ മൂന്നുവർഷം ജയിലിലിടണോ?': ബോച്ചെയെ ന്യായീകരിച്ച് രാഹുൽ ഈശ്വർ

മാപ്പ് പറയാൻ തയ്യാറായില്ലേ; വെറുതേ അദ്ദേഹത്തെ മൂന്നുവർഷം ജയിലിലിടണോ?: ബോച്ചെയെ ന്യായീകരിച്ച് രാഹുൽ ഈശ്വർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹണി റോസ് ബോച്ചെ വിഷയത്തിൽ തന്റെ നിലപാടിലുറച്ച് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്‌ത്രധാരണവും അവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വൾഗറാണ്. ബോബി ചെമ്മണ്ണൂർ മാപ്പ് പറയാൻ തയ്യാറായിട്ടും അദ്ദേഹത്തെ മൂന്ന് വർഷം ജയിലിൽ അടയ്‌ക്കണോ എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ:

ഹണി റോസിനോട് ബഹുമാനമാണ്. നാളെ അവരുടെ സിനിമ റിലീസാവുന്നുണ്ട്. അതിന് ആശംസകൾ അറിയിക്കുന്നു. ഹണി റോസിനെ വിമർശിക്കുന്ന ഒരുപാടുപേരുണ്ട്. അവരുടെ വസ്‌ത്രധാരണം പരിധികൾ കടക്കുന്നു, സഭ്യതയില്ലാത്തതും വൾഗറുമാണ്. വൾഗർ ആംഗിളുകളിലുള്ള ചിത്രങ്ങൾ പ്രൊമോട്ട് ചെയ്യുന്നു. സിനിമാരംഗത്ത് നിന്നുള്ളവർ പോലും ഹണി റോസിനെ വിമർശിച്ചിട്ടുണ്ട്.

ഹണി റോസ് ശ്രദ്ധിക്കാത്തതുകൊണ്ടാവും, അമ്പലങ്ങളിലും പള്ളികളിലും ഡ്രസ് കോഡുണ്ട്. സംസാരത്തിൽ മാത്രം പോര, വസ്‌ത്രങ്ങളും സഭ്യതയും മാന്യതയും ഉള്ളതാവണം. ഇങ്ങനെ പറയുന്നത് ഒരു അന്താരാഷ്‌ട്ര കുറ്റമായി കാണാനാകുമോ? സോഷ്യൽ മീഡിയയിൽ പോലും സ്‌ത്രീകൾ ഉൾപ്പെടെ പലരും ഹണി റോസിന്റെ വസ്‌ത്രധാരണത്തെ എതിർത്ത് കമന്റിട്ടിട്ടുണ്ടല്ലോ.

ഹണി റോസിന്റെ വിമർശനത്തെ ഞാൻ ബഹുമാനത്തോടെയാണ് സ്വീകരിച്ചത്. ബോച്ചെ ചെയ്‌തതും ശരിയാണെന്ന് പറയുന്നില്ല. പക്ഷേ അദ്ദേഹം മാപ്പ് പറയാൻ തയ്യാറായിരുന്നല്ലോ. ഹണി റോസ് മാത്രമല്ല, അമല പോളിന്റെ ഭാഗത്ത് നിന്നും ഇതുപോലെ വസ്‌ത്രധാരണത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ബോച്ചെയുടെ മാപ്പ് സ്വീകരിച്ചുകൊണ്ട് ഈ കേസവസാനിപ്പിക്കണമെന്ന് ഹണി റോസിനോട് അഭ്യർത്ഥിക്കുന്നു.

കുന്തീ ദേവിയുടെ പരാമർശത്തിന്റെ പേരിൽ ബോബി ചെമ്മണ്ണൂരിനെ മൂന്നുവർഷം ജയിലിൽ ഇടണമെന്നാണോ ഹണി റോസിന്റെ ആവശ്യം. ഒരു വ്യക്തിയെ മൂന്ന് വർഷം വെറുതേ ജയിലിൽ അടയ്‌‌ക്കണോ. ഒരു ചിത്രത്തിൽ മോഹൻലാൽ ഇതേ പരാമർശം നടത്തുന്നത് ഹണി റോസ് ചിരിച്ചുകൊണ്ടല്ലേ കേട്ടുനിന്നത്. ഈ ഇരട്ടത്താപ്പ് പലരും ചോദ്യംചെയ്യും. ഫെമിനിസ്റ്റുകൾക്ക് നമ്മുടെ സമൂഹത്തിൽ പ്രാധാന്യം നൽകുന്നുവെന്ന് കരുതി പുരുഷന്മാരെ വേട്ടയാടാൻ നിൽക്കരുത്.

ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ച് രംഗത്തെത്തിയ രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെയാണ് രാഹുൽ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്.

WEB DESK
Next Story
Share it