Begin typing your search...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസിന് വേവലാതി, ഞങ്ങൾക്ക് അത് ഇല്ല , ഇ.പി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസിന് വേവലാതി, ഞങ്ങൾക്ക് അത് ഇല്ല , ഇ.പി ജയരാജൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ധൃതിയോ വേവലാതിയോ ഇല്ലെന്ന് ഇ പി ജയരാജൻ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസ് ഉത്കണ്ഠയിലും വേവലാതിയിലും ആണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംഘടനാപരമായ പ്രവർത്തനം സിപിഐഎം പുതുപ്പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ പരാജയഭീതിയാണ് ഈ വെപ്രാളത്തിന്റെയും വേവലാതിയുടെയും അടിസ്ഥാനം. എല്ലാ യോഗ്യതയും ഉള്ള സ്ഥാനാർത്ഥികൾ സിപിഐഎമ്മിൽ ഉണ്ട്. സിപിഐഎം മത്സരിക്കുന്നിടത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷൻ സാഹചര്യം ആരാഞ്ഞിട്ടില്ല. വിവിധ പാർട്ടികളുമായി തീയതിയുടെ കാര്യത്തിൽ കൂടിയാലോചന നടന്നില്ല. തീയതിയിൽ തെറ്റൊന്നുമില്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ സാഹചര്യം പരിശോധിക്കട്ടെയെന്ന് ഇ പി കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it