Begin typing your search...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക നൽകി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക നൽകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് കോട്ടയം ആർഡിഒ വിനോദ് രാജിന് മുൻപാകെ പത്രിക നൽകിയത്. ഒരു സെറ്റ് പത്രികയാണു ജെയ്ക് നൽകിയത്. സിപിഐഎം ജില്ലാ സെക്രട്ടറി എ.വി. റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപസ് മാത്യു എന്നിവർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാളെ രാവിലെ 11.15ന് പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസില്‍ നാമനിർദേശ പത്രിക സമർപ്പിക്കും. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും നാളെ 11ന് ഇതേ ഓഫിസിലെത്തി പത്രിക നൽകും. കോട്ടയം ആർഡിഒ വിനോദ് രാജാണ് റിട്ടേണിങ് ഓഫിസർ. പാമ്പാടി ബിഡിഒ ഇ.ദിൽഷാദാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ.രണ്ട് ഓഫിസുകളും പുതുപ്പള്ളി മണ്ഡലത്തിന് പുറത്താണ്.

ഉമ്മൻ ചാണ്ടി നേരത്തേ മുതൽ പള്ളിക്കത്തോട്ടിൽ എത്തിയാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. മണ്ഡല പുനർനിർണയത്തിന് ശേഷം പള്ളിക്കത്തോട്ടിലെ ഓഫിസ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലായെങ്കിലും ഈ പതിവ് അദ്ദേഹം തുടർന്നു. ചാണ്ടി ഉമ്മനും ഇവിടെത്തെന്നെ പത്രിക നൽകും.

WEB DESK
Next Story
Share it