'മുഖ്യമന്ത്രി അംഗീകരിച്ചാൽ കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഗതാഗതം കൊണ്ടു വരും'; കെബി ഗണേഷ് കുമാർ
കേരളത്തിലെ മുക്കിലും മൂലയിലും പൊതു ഗതാഗതം കൊണ്ടു വരുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കേരളത്തിന്റെ മുക്കിലും മൂലകളിലും ഇടവഴികളിലും പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ത്രിതല പഞ്ചായത്തിലെ ചെറിയ റോഡുകൾ വരെ ഉൾപ്പെടുത്തുക്കൊണ്ട് ജനകീയമായി കേരളത്തിൽ പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയിൽ മറ്റെവിടെയും കാണാത്ത തരത്തിൽ പരിഷ്‌കാരം കൊണ്ടുവരും. മുഖ്യമന്ത്രിയുമായി അൽപനേരം സംസാരിച്ചു. അദ്ദേഹം പഞ്ഞു, ഞാൻ എല്ലാം പഠിച്ച ശേഷം കാണാമെന്ന്.
ഞാൻ അദ്ദേഹത്തിന് വശദമായൊരു പ്രൊപ്പോസൽ കൊടുത്തു. അത് അദ്ദേഹം അംഗീകരിച്ചാൽ, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംസ്‌കാരത്തിന് തുടക്കം കുറിക്കാൻ നമ്മൾക്ക് കഴിയും. നമ്മൾ ചിന്തിക്കാത്ത തരത്തിലുള്ള ജനകീയമായ പരിഷ്‌കാരമാണ്. മുമ്പ് ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്നപ്പോൾ ഈ നടപടിക്ക് വേണ്ടി ഞാനൊരു ഉത്തരവിറക്കി. പക്ഷെ ഞാൻ പോയതിന് ശേഷം അത് ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞു. മുഖ്യമന്ത്രി അനുവദിച്ചാൽ ആ ഉത്തരവായിരിക്കും ആദ്യം തിരിച്ചുവരാൻ പോകുന്നത്. അതിലൂടെ കേരളത്തിലെ ജനങ്ങൾക്ക് അത്ഭുതകരമായ പൊതുഗതാഗത സംവിധാനം ഒരുക്കും. മന്ത്രി പറഞ്ഞു.