Begin typing your search...

വയനാട് മാനന്തവാടിയിൽ വൻ പ്രതിഷേധം

വയനാട് മാനന്തവാടിയിൽ വൻ പ്രതിഷേധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റേ‍ഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വയനാട് മാനന്തവാടിയിൽ വൻ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവും ചുമന്നുകൊണ്ടാണ് നാട്ടുകാർ നിരത്തിലിറങ്ങിയത്. മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജങ്ഷനിൽ പ്രതിഷേധിക്കുന്നത്. ഗാന്ധിപാർക്കിൽ മൃതദേഹം വച്ചു പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

നഗരം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കലക്ടറോ ഡിഎഫ്ഒയോ എത്താത്തതിൽ പ്രതിഷേധിച്ചാണു മാനന്തവാടി മെഡിക്കൽ കോളജിൽനിന്ന് മൃദേഹവുമായി നാട്ടുകാർ നിരത്തിലിറങ്ങി പ്രതിഷേധിച്ചത്.

മെഡിക്കൽ കോളജിലേക്ക് എത്തിയ വയനാട് എസ്‍പി ടി.നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാർ ഗോ ബാക്ക് വിളികൾ ഉയർത്തുകയും എസ്‍പിയോടു വാഹനത്തിൽനിന്ന് ഇറങ്ങി നടന്ന് പോകാൻ നാട്ടുകാർ പറയുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹനത്തിൽ നിന്നിറങ്ങി എസ്പി നടന്നുപോകുകയാണ് ചെയ്തത്.

WEB DESK
Next Story
Share it