Begin typing your search...

സപ്ലൈകോയിൽ ഇനി 35% മാത്രം സബ്സിഡി; വില ഉയരുക 13 ഇനങ്ങൾക്ക്

സപ്ലൈകോയിൽ ഇനി 35% മാത്രം സബ്സിഡി; വില ഉയരുക 13 ഇനങ്ങൾക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾക്ക് വില വർധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചു. സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് എട്ട് വർഷത്തിന് ശേഷമാണ.് എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില.

തുടർഭരണം ലഭിച്ച് മൂന്ന് വർഷം കൂടെ പിന്നിട്ട ശേഷമാണ് സപ്ലൈകോ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിക്കുക.

അതേസമയം വോട്ട് ഓൺ അക്കൗണ്ട് പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. സപ്ലൈകോയിലെ വില വർധനവും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവവും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും.

WEB DESK
Next Story
Share it