Begin typing your search...

സർക്കാരിനെ വിമർശിച്ചതുകൊണ്ടല്ല കേസെടുത്തത്; മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടെന്ന് പ്രകാശ് കാരാട്ട്

സർക്കാരിനെ വിമർശിച്ചതുകൊണ്ടല്ല കേസെടുത്തത്; മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടെന്ന് പ്രകാശ് കാരാട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരിനെ വിമർശിച്ചതുകൊണ്ടല്ല മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതെന്നും വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ന്യായീകരിച്ചിരുന്നു. എന്നാൽ, മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഇക്കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നാണു പ്രതികരിച്ചത്. അതിനിടെ യച്ചൂരി, രാജ്യത്ത് ട്വിറ്റർ പൂട്ടിക്കുമെന്നു കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന കമ്പനി സ്ഥാപകന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ട്വീറ്റ് ചെയ്തത് വിവാദമാവുകയും ചെയ്തു.

WEB DESK
Next Story
Share it