Begin typing your search...
പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
വാർത്താ പോർട്ടൽ ആയ ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത ഡൽഹി പൊലീസ് നടപടി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. പുർകായസ്തയെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
ചൈനീസ് ബന്ധം ആരോപിച്ച് നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയാണ് പുർകായസ്തയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതു ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ നടപടി.
ഇന്ത്യയുടെ പരമാധികാരം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസ് ക്ലിക്കിന് ചൈനയിൽനിന്ന് വൻതോതിൽ ഫണ്ട് ലഭിച്ചെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പീപ്പിൾസ് അലിയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യൂറലിസവുമായി ചേർന്ന് പുർകായസ്ത അട്ടിമറി ശ്രമം നടത്തിയെന്നും എഫ്ഐആർ ആരോപിക്കുന്നു.
Next Story