കണ്ണൂർ സർവ്വകലാശാല സിന്‍ഡിക്കേറ്റിനെതിരെ നടപടിക്ക് സാധ്യത
കണ്ണൂർ സർവ്വകലാശാല സിണ്ടിക്കേറ്റിനെതിരെ ഗവർണർ.നടപടിക്ക് ഒരുങ്ങുന്നു. ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിൽ വിശദീകരണം തേടും.ചാൻസിലർക്കെതിരായ പ്രമേയത്തിന് വി സി അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ.രാജ്ഭവൻ നിയമ വിദഗ്ധരുമായി കൂടിയാലോചന തുടങ്ങി.
ഇതുവരെ ഔദ്യോഗികമായി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സർവ്വകലാശാല അറിയിച്ചു. ഗവർണർ സർക്കാർ പോരില്‍ നിയമപരമായുള്ളത് നിയമപരമായി നേരിടുമെന്ന് സിപിഎം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. ഫെഡറൽ തത്വങ്ങളുടെ ലംഘനമുണ്ടായാൽ അത് ജനങ്ങളോട് പറയുമെന്നും എസ് ആർ പി വ്യക്തമാക്കി.
ഗവർണറുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്ക് പറഞ്ഞു.ആർഎസ്എസിന് സർവകലാശാലകൾ വിട്ടുകൊടുക്കില്ല. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാർ എന്നും ഐസക്ക് പരിഹസിച്ചു