Begin typing your search...

'സമ്മർദ്ദം ഉണ്ടാകും; അതിനോട് വളഞ്ഞുകൊടുക്കാൻ പാടില്ല': കണ്ണൂർ മുൻ വി.സി

സമ്മർദ്ദം ഉണ്ടാകും; അതിനോട് വളഞ്ഞുകൊടുക്കാൻ പാടില്ല: കണ്ണൂർ മുൻ വി.സി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്ഥാനത്ത് ഇരിക്കുന്നവർ സമ്മർദം ഉണ്ടായാലും വളഞ്ഞ് കൊടുക്കാൻ പാടില്ലല്ലോയെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. ന്യൂഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽനിന്നുള്ള ഡപ്യൂട്ടേഷനിലാണ് പ്രഫ. ഗോപിനാഥ് കണ്ണൂർ വിസിയായി പ്രവർത്തിച്ചത്. ഇന്ന് ഡൽഹിയിൽ എത്തിയ അദ്ദേഹം സർവകലാശാലയിലെത്തി പഴയ പോസ്റ്റിലേക്ക് തിരികെ പ്രവേശിക്കാൻ കത്തുനൽകി.

പഠിപ്പിക്കുക എന്നതാണ് കർത്തവ്യമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘സമ്മർദ്ദം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് നിയമിച്ച ആൾക്കാരോടു ചോദിക്കണം. എന്നോടല്ല. ബാഹ്യസമ്മർദ്ദം എന്ന് കോടതി പറഞ്ഞിട്ടുണ്ട്. എല്ലാ അധികാരവും ഉള്ളയാളല്ലേ. സമ്മർദ്ദം വന്നാൽ അങ്ങനെ വളഞ്ഞുകൊടുക്കാൻ പാടില്ലല്ലോ. ഇങ്ങനത്തെ പദവിയിൽ ഇരിക്കുമ്പോൾ എപ്പോഴും സമ്മർദ്ദം ഉണ്ടാകും. പക്ഷേ, അവിടെ ഇരിക്കുമ്പോൾ അതിനോടു വളഞ്ഞുകൊടുക്കാൻ പാടില്ലല്ലോ. വൈസ് ചാൻസലറാണെങ്കിലോ ചാൻസലറാണെങ്കിലോ...’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു കത്ത് നൽകിയത് സർവകലാശാലയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തന്റെ നിയമനത്തിനായി കത്തുനൽകിയതിൽ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘‘ഈ രീതി മറ്റു സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിലെ പല സർവകലാശാലകൾക്കും ഏകദേശം മുഴുവൻ പണവും നൽകുന്നത് സംസ്ഥാന സർക്കാരാണ്. അവിടുത്തെ പ്രോ ചാൻസലർ (ഉന്നതവിദ്യാഭ്യാസ മന്ത്രി) ഒരു കത്ത് കൊടുത്താൽ അതു സ്വീകരിക്കണോ വേണ്ടയോ എന്ന് ചാൻസലർക്ക് തീരുമാനിക്കാമായിരുന്നല്ലോ’’ – അദ്ദേഹം വ്യക്തമാക്കി.

WEB DESK
Next Story
Share it