Begin typing your search...

മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണം: ഹൈക്കോടതി

മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണം: ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരൻമാരുടെ അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയ്ക്കുമാണ് സ്വമേഥയാ കേസെടുത്തതെന്ന് വ്യക്തമാക്കി.

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത് ഈ സാഹചര്യത്തിലാണ്. പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണന.

സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂൺ ആറ് വരെയുളള ആക്ഷൻ പ്ലാൻ സർക്കാർ തയാറാക്കിയിട്ടുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. കേരളം മുഴുവൻ ഒരു നഗരമയാണ് കണക്കാക്കേണ്ടതെന്നും ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശമെന്നും കോടതി പറഞ്ഞു.

ബ്രഹ്മപുരം വിഷയത്തിൽ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചപ്പോൾ യോഗം വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ മതി, നാളെ എന്ന് പറയേണ്ടെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഉടൻ വേണ്ടതും ദീ‍ർഘകാലത്തേക്ക് ആവശ്യമുള്ളതുമായ പദ്ധതി വേണം. ഇപ്പോഴത്തെ പ്രശ്ന പരിഹരിക്കുന്നതുകൊണ്ട് പ്രശ്നം തീരില്ല. ശാശ്വത പരിഹാരമാണ് വേണ്ടത്.

സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി പറഞ്ഞു. നിയമങ്ങൾ അതിന്റെു യഥാർഥ ഉദ്ദേശത്തിൽ നടപ്പാക്കപ്പെടുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു. സംസ്ഥാനത്താകെ മാലിന്യസംസ്കാരണത്തിന് കൃത്യമായ സംവിധാനത്താനമുണ്ടകണം. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനുളള സംവിധാനം സർക്കാർ ശക്തമാക്കിയേ പറ്റൂ. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി വേണമെന്നും സർക്കാരിനോട് കോടതി വ്യക്തമാക്കി.

വീട്ടുപടിക്കലെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇത് അതിവേഗം നടപ്പാക്കിയേ പറ്റൂ. ഏറെ പേജുകളുളള റിപ്പോ‍ർട്ടുമായി വരേണ്ടെന്നും എങ്ങനെ നടപ്പാക്കാമെന്ന് കൃത്യമായി പറഞ്ഞാൽ മതിയെന്നും കോടതി. പൂർണ പിന്തുണയാണ് ആവശ്യമായിട്ടുളളതെന്നും യുദ്ധകാലാടിസ്ഥാനത്തിലുളള നടപടികളാണ് ശാസ്ത്രീയ മാലിന്യ നി‍ർമാജനത്തിന് സംസ്ഥാനത്തിന് വേണ്ടതെന്ന് കോടതി പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കകയാണ് വണ്ടത്.

ഇന്നലെ രാത്രി ബ്രഹ്മപുരത്ത് വീണ്ടും തീയുണ്ടായെന്ന് കോർപറേഷൻ സെക്രട്ടറി. ഇ‌ത് അണച്ചിട്ടുണ്ട്. എല്ലാ നിയന്ത്രണത്തിലെന്നും വീണ്ടും തീ പിടിച്ചാൽ ഉടൻ കെടുത്താനാകുമെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടർ, കോർപറേഷൻ സെക്രട്ടറിയടക്കമുളളവ‍ർ കോടതിയിൽ ഹാജരായി.

Elizabeth
Next Story
Share it