Begin typing your search...

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം കരക്കടിഞ്ഞു. എ ആർ ക്യാമ്പിലെ എഎസ്‌ഐ ഫെബി ഗോൺസാലസിൻറെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോൺസാലസ്.

ഇന്ന് രാവിലെ 8.30 ഓടെയാണ് മൃതദേഹം ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞത്. പിന്നീട് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഫെബി ഗോൺസാലസിന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഇൻക്വസ്റ്റ് നടത്തുകയാണ്. ഗോൺസാലസിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Ammu
Next Story
Share it