Begin typing your search...

രാഹുല്‍ ഗാന്ധിക്ക് എതിരായ ഡിഎന്‍എ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്ത് പൊലീസ്

രാഹുല്‍ ഗാന്ധിക്ക് എതിരായ ഡിഎന്‍എ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്ത് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് പൊലീസിന്റെ നടപടി. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നായിരുന്നു അൻവർ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടിയായാണു അൻവർ അധിക്ഷേപ പ്രസംഗം നടത്തിയത്.

WEB DESK
Next Story
Share it