Begin typing your search...

'മുഖ്യമന്ത്രിയെ അപമാനിച്ചു, സ്വർണക്കടത്ത് കേസിലെ തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് നൽകണം'; എ.കെ ബാലൻ

മുഖ്യമന്ത്രിയെ അപമാനിച്ചു, സ്വർണക്കടത്ത് കേസിലെ തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് നൽകണം; എ.കെ ബാലൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വർണക്കടത്ത് കേസിനെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിനെതിരെ സി.പി.എം. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു.

പ്രധാനമന്ത്രി തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് നൽകണം. മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയിൽ പരോക്ഷമായി അപമാനിക്കുകയാണ് ചെയ്തത്. കേന്ദ്ര ഏജൻസിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും എ.കെ ബാലൻ പറഞ്ഞു. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിനായി എത്തിയപ്പോഴാണ് എ.കെ ബാലന്റെ പ്രതികരണം. ബിജെപി ചടങ്ങിൽ പങ്കെടുത്ത പ്രതിഭകൾ വഞ്ചിക്കപ്പെട്ടു. ബി.ജെ.പി വേദിയിൽ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്നും അത് പരിശോധിക്കണമെന്നും ബാലൻ പറഞ്ഞു.

WEB DESK
Next Story
Share it