ഇ.പി.ജയരാജനെതിരായ ആരോപണങ്ങള്‍ സിപിഎം പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും
ഇ.പി.ജയരാജനെതിരായ ആരോപണങ്ങള്‍ സിപിഎം പൊളിറ്റ് ബ്യൂറോ ബുധനാഴ്ച ചര്‍ച്ച ചെയ്യും. വിശദമായ ചര്‍ച്ച നടക്കുകയാണെങ്കില്‍ സംസ്ഥാന സെക്രട്ടറിയില്‍നിന്ന് നേരിട്ട് വിശദാംശങ്ങള്‍ തേടിയേക്കും. ആരോപണങ്ങള്‍ അന്വേഷണം വേണോയെന്ന് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാം. കേന്ദ്ര നേതൃത്വം നേരിട്ട് തല്‍ക്കാലം ഇടപെടില്ല. ജനുവരിയില്‍ നടക്കുന്ന കേന്ദ്ര കമ്മറ്റിയിലും വിഷയം ചര്‍ച്ചയായേക്കും.
പാര്‍ട്ടിയില്‍ ഒതുങ്ങേണ്ടത് പൊതുസമൂഹത്തില്‍ ചര്‍ച്ചയായതില്‍ മുഖ്യമന്ത്രി പിണറായി വജയന് അതൃപ്തിയുണ്ട്. അതിനിടെ കണ്ണൂരിലെ ആയുർവേദ റിസോർട്ട് വിവാദത്തിൽ മൗനം തുടരുകയാണ് ജയരാജൻ. പി.ജരാജൻ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഇ.പി ഒഴിഞ്ഞുമാറി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.