Begin typing your search...

പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; പരീക്ഷാ കൺട്രോളർക്ക് താക്കീത്, ഗുരുതര വീഴ്ചയെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ

പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; പരീക്ഷാ കൺട്രോളർക്ക് താക്കീത്, ഗുരുതര വീഴ്ചയെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിലാണ് പരീക്ഷാ കൺട്രോളർക്ക് താക്കീത് നൽകിയത്. പരീക്ഷാ കൺട്രോളർക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വിലയിരുത്തി.

കണ്‍ട്രോളര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്ന് ഡയറക്ടര്‍ വ്യക്തമാക്കി. സോഫ്റ്റ്‌വെയറിലെ പിഴവ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ നടപടി ഉണ്ടായില്ലെന്നും വിമര്‍ശനം ഉന്നയിച്ചു. പിഴവ് കണ്ടെത്തിയിട്ടും തിരുത്താത്തതിനാൽ കോളജിലെ പരീക്ഷാ സംവിധാനം ആകെ സംശയ നിഴലിലായി. പിഴവ് ആവർത്തിക്കരുതെന്ന് പരീക്ഷാ കൺട്രോളർക്ക് കർശന നിർദേശം നൽകി./pm-arshos-mark-list-controversy

WEB DESK
Next Story
Share it