Begin typing your search...

വിദ്യയുടെ ക്രമക്കേടുകൾ എസ്എഫ്‌ഐയിൽ കെട്ടേണ്ട: പി.എം.ആർഷോ

വിദ്യയുടെ ക്രമക്കേടുകൾ എസ്എഫ്‌ഐയിൽ കെട്ടേണ്ട: പി.എം.ആർഷോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യാജരേഖ വിവാദത്തിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യയെ തള്ളി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. വിദ്യയുടെ ക്രമക്കേടുകൾ എസ്എഫ്‌ഐയിൽ കൊണ്ടുപോയി കെട്ടേണ്ട കാര്യമില്ല. അതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആർഷോ പറഞ്ഞു.

''വ്യാജരേഖയിൽ എനിക്ക് പങ്കുണ്ട് എന്ന് ആരോപണം ഉയർത്തുകയാണ്. ഒരു തെളിവുമില്ലാതെ നാലഞ്ചുദിവസമായി ഈ പ്രചാരണം നടത്തുന്നു. എസ്എഫ്‌ഐയെ നശിപ്പിക്കാനുള്ള ശ്രമമാണിത്. വ്യാജരേഖയുമായി എന്നെ ബന്ധിപ്പിക്കാൻ തെളിവുകൾ ഉണ്ടെന്നു പറയുന്ന കെഎസ്യു നേതാക്കൾ എന്തുകൊണ്ട് തെളിവ് പുറത്തുവിടുന്നില്ല?'' ആർഷോ ചോദിച്ചു.

തനിക്കെതിരായ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് കൃത്യതയുള്ള സമഗ്രമായ അന്വേഷണം നടക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it