Begin typing your search...

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ് ഇന്ന്; ഫലം പരിശോധിക്കാം ഇങ്ങനെ

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ് ഇന്ന്; ഫലം പരിശോധിക്കാം ഇങ്ങനെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ്‌വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിലെ ഫലം ട്രയൽ അലോട്ട്‌മെൻറിൽ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം അലോട്ട്‌മെൻറിൽ പരിഗണിക്കും. മെയ് 31ന് വൈകിട്ട് അഞ്ച് വരെ ട്രയൽ അലോട്ട്‌മെൻറ് പരിശോധിക്കാം.

തിരുത്തലുകൾ ആവശ്യമെങ്കിൽ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ വരുത്തി മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനൽ കൺഫർമേഷൻ നടത്തണം. ഇതിന് ശേഷം തിരുത്തലുകൾ വരുത്താൻ കഴിയില്ല. ഇതിനുള്ള സഹായം സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കൻഡറികളിലെ ഹെൽപ് ഡെസ്‌ക്കുകളിൽ ലഭ്യമാണ്. സംസ്ഥാനത്ത് ആകെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.65 ലക്ഷം വിദ്യാർഥികളാണ്.

പ്ലസ് വൺ അപേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ മലപ്പുറത്താണ്.8 2434 വിദ്യാർഥികളാണ് മലപ്പുറത്ത് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. അഡ്മിഷൻ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.inലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ പോർട്ടലിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് Trial Results എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. www.admission.dge.kerala.gov.in

WEB DESK
Next Story
Share it