Begin typing your search...

'കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുത്': ഉമർ ഫൈസി പറഞ്ഞത് സമൂഹത്തിൽ സ്പർധ വളർത്തുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുത്: ഉമർ ഫൈസി പറഞ്ഞത് സമൂഹത്തിൽ സ്പർധ വളർത്തുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് സൂചിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഉമർ ഫൈസിക്കെതിരെ നടപടി വേണ്ടേയെന്ന ചോദ്യത്തിന് ജനവികാരം സമസ്ത കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസ്താവന സമൂഹത്തിൽ സ്പർധ വളർത്തുന്നതാണ്. കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

അതേ സമയം, പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തിൽ സമസ്തയിൽ ഭിന്നത രൂക്ഷമാകുകയാണ്. ഉമർ ഫൈസി മുക്കത്തിനെതിരെ പരസ്യ നീക്കങ്ങളുമായി മറുവിഭാഗം ഇറങ്ങി. സമസ്ത കോ- ഓഡിനേഷൻ കമ്മിറ്റി നാളെ എടവണ്ണപ്പാറയിൽ പൊതുയോഗം വിളിച്ച് മറുപടി നൽകും. ഉമർ ഫൈസി മുക്കത്തെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.

സമസ്ത സെക്രട്ടി ഉമർ ഫൈസി മുക്കത്തിൻറെ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ഈ പരാമർശമാണ് മറുവിഭാഗത്തെ ഏറ െചൊടിപ്പിച്ചിരിക്കുന്നത്. ഇനി പരസ്യമായി പ്രതികരിക്കാൻ തന്നെയാണ് ഇവരുടെ നീക്കം. അച്ചടക്ക നടപടിയടുക്കുന്നതുവരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് ഉമർ ഫൈസി മുക്കത്തിൻറെ എതിർ ചേരിയുടെ തീരുമാനം.

WEB DESK
Next Story
Share it