Begin typing your search...

കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; പിണറായി വിജയൻ

കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; പിണറായി വിജയൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കേരളത്തിലേക്ക് വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്ദേ ഭാരത് അനുവദിച്ചതിൽ കേരളത്തിന്റെ നന്ദി അറിയിച്ച അദ്ദേഹം സംസ്ഥാനത്തിന് കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യക്ക് തന്നെ അഭിമാനമാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ വേഗത കൈവരിക്കാന്‍ ഇതുവഴി സാധിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമ മേഖലകളില്‍ ഇന്ത്യയ്ക്ക് മാതൃകയായിട്ടുള്ള കേരളം നഗര ജലഗതാഗതത്തിലും രാജ്യത്തിന് മാതൃകയാകാന്‍ പോവുകയാണ്. വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിക്കാത്തവരായി ആരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിദാരിദ്ര നിര്‍മാര്‍ജന പദ്ധതി അതിന്റെ ഉത്തര ഉദാഹരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചതിൽ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. കഥകളിയുടേയും കളരിപ്പയറ്റിന്റേയും ആയുര്‍വേദത്തിന്റേയും മനോഹരമായ നാട്ടിലേക്ക് പുതിയൊരു ആകര്‍ഷണം കൂടെ ചേര്‍ക്കപ്പെടുകയാണ്. യുവാക്കള്‍ പറയുന്നത് പോലെ, അടിപൊളി വന്ദേഭാരതില്‍ അടിപൊളി യാത്രാ അനുഭവം ലഭിക്കുകയാണെന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്.

WEB DESK
Next Story
Share it