Begin typing your search...

വിവാദങ്ങളിൽ മൗനം വെടിയുമോ?; മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും, രാവിലെ 11ന് വാർത്താസമ്മേളനം

വിവാദങ്ങളിൽ മൗനം വെടിയുമോ?; മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും, രാവിലെ 11ന് വാർത്താസമ്മേളനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എഡിജിപിയുടെ ആർഎസ്എസ് കൂടിക്കാഴ്ച മുതൽ പിആർ ഏജൻസിയെ ഉപയോഗിച്ചുള്ള പരാമർശം വരെ നീണ്ട വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചു. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാർത്താസമ്മേളനം നടക്കുക.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പൊതുപരിപാടികളിൽ ഉൾപ്പെടെ പിആർ ഏജൻസിയെക്കുറിച്ച് പരാമർശിക്കാതെയാണ് അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നതിന് സിപിഐ സമ്മർദം കടുപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാണ്. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സമർപ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

പ്രധാനമായും ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിൽ പിആർ ഏജൻസിയുടെ ഇടപെടലിലും മലപ്പുറം പരാമർശത്തിലുമാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നത്.

WEB DESK
Next Story
Share it