Begin typing your search...

ശരിയല്ലാത്ത ചെയ്തികൾ പോലീസിന് അവമതിപ്പുണ്ടാക്കുന്നു; മുഖ്യമന്ത്രി

ശരിയല്ലാത്ത ചെയ്തികൾ പോലീസിന് അവമതിപ്പുണ്ടാക്കുന്നു; മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്തെ പോലീസ് സേനയിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശരിയല്ലാത്ത ചെയ്തികളുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്തും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവർത്തികൾ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും അവർക്ക് സേനയുടെ ഭാഗമായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

നാടിന് ചേരാത്തതും ജനങ്ങൾക്കും പോലീസ് സേനയ്ക്കും ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്തതുമായ ചെയ്തികൾ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ അത് സ്വാഭാവികമായും വിമർശനത്തിന് ഇടയാകും. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം. ഏറ്റവും നല്ല യശസ്സിൽ നിൽക്കുന്ന സേനയ്ക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കാൻ വഴിവയ്ക്കുന്ന ഒന്നായിട്ടാണ് തീർത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ammu
Next Story
Share it