Begin typing your search...

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; പിന്നിൽ ഏഴാം ക്ലാസുകാരനെന്ന് കണ്ടെത്തി പോലീസ്

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; പിന്നിൽ ഏഴാം ക്ലാസുകാരനെന്ന്  കണ്ടെത്തി പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. പോലീസ് ആസ്ഥാനത്താണ് മുഖ്യമന്ത്രിക്ക് വധഭീഷണിയും അസഭ്യവര്‍ഷവുമായി ഫോൺകോള്‍ വന്നത്. മ്യൂസിയം പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തി.

ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് ഫോണ്‍വിളിയെത്തിയത്. പോലീസ് ആസ്ഥാനത്തെ എമര്‍ജന്‍സി നമ്പറിലേക്കാണ് കോള്‍ വന്നത്. ഫോണ്‍ എടുത്തപ്പോള്‍ എതിർവശത്ത് നിന്ന് മുഖ്യമന്ത്രിക്കുനേരെ അസഭ്യവര്‍ഷവും വധഭീഷണിയുമായിരുന്നു. തുടർന്ന്, പോലീസ് ആസ്ഥാനത്ത് നിന്ന് പരാതി മ്യൂസിയം പോലീസിന് കെെമാറി.

പിന്നീട് മ്യൂസിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പോലീസ് കുട്ടിയുടെ വീട്ടിലെത്തി ഫോൺ വിളിച്ചത് വിദ്യാർഥി തന്നെയാണെന്ന് ഉറപ്പുവരുത്തി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ഥിക്കെതിരെ മറ്റ് നിയമനടപടികളൊന്നുമുണ്ടാകില്ല. കൗണ്‍സിലിങ്ങ് നല്‍കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

WEB DESK
Next Story
Share it