Begin typing your search...

'എൽഡിഎഫിനെയും സർക്കാരിനെയും തകർത്തു കളയാമെന്ന് ചിലർ കരുതുന്നു'; ഭീഷണികളൊന്നും പുതുമയുള്ള കാര്യമല്ലെന്ന് മുഖ്യമന്ത്രി

എൽഡിഎഫിനെയും സർക്കാരിനെയും തകർത്തു കളയാമെന്ന് ചിലർ കരുതുന്നു; ഭീഷണികളൊന്നും പുതുമയുള്ള കാര്യമല്ലെന്ന് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പി.വി അൻവറിനെതിരേ പരോക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എൽഡിഎഫിനെ അങ്ങ് തകർത്തു കളയും എന്ന ഭീഷണിയുണ്ടെന്നും ഇത്തരം ഭീഷണികളൊന്നും പുതുമയുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എച്ച്.കണാരൻ ദിനാചരണ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വലതുപക്ഷ മാധ്യമങ്ങളെ ഒന്നിച്ച് അണിനിരത്തി എൽഡിഎഫിനെയും സർക്കാരിനെയും തകർത്തു കളയാമെന്ന് ചിലർ കരുതുന്നു. ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. അതു തന്നെയാണ് ജനങ്ങൾ എൽഡിഎഫിനു നൽകുന്ന പിന്തുണയുടെയും അടിസ്ഥാനം. ശരിയായ നിലപാട് സിപിഎമ്മും ഇടതുപക്ഷവും കൈക്കൊള്ളുന്നുണ്ട്. ഇത് എല്ലാ കാലത്തും പാർട്ടി സ്വീകരിച്ചു വരുന്ന നിലപാടാണ്. ജാഗ്രതയോടെയുള്ള പ്രതിരോധം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it