Begin typing your search...

'കരിങ്കൊടിയുമായി ഇന്ന് ആരും ചാടുന്നത് കണ്ടില്ല'; നേതൃത്വം നൽകിയ നിർദേശമെങ്കിൽ നല്ലതെന്ന് മുഖ്യമന്ത്രി

കരിങ്കൊടിയുമായി ഇന്ന് ആരും ചാടുന്നത് കണ്ടില്ല; നേതൃത്വം നൽകിയ നിർദേശമെങ്കിൽ നല്ലതെന്ന് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് നല്ല ബുദ്ധി തോന്നിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വാഹനങ്ങളുടെ മുന്നിലേയ്ക്ക് കൊടിയുമായി ആരും ചാടി വരുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നവകേരള സദസ് ബഹിഷ്‌കരിക്കും എന്ന് മാത്രമല്ല, തെരുവിൽ നേരിടുമെന്നാണ് ഇപ്പോൾ പറയുന്നത്. ആ നിലയിൽ നിന്ന് പിന്മാറണമെന്നാണ് ആവർത്തിച്ച് പറഞ്ഞത്. ഇന്ന് കാലത്തും പത്രസമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു. കുറച്ച് നല്ലബുദ്ധി അവർക്ക് തോന്നിയിട്ടുണ്ട് എന്നാണ് കാണുന്നത്.

ഇന്ന് ഞങ്ങളുടെ വാഹനത്തിന് മുന്നിലേയ്ക്ക് കൊടിയുമായൊന്നും ആരും ചാടി വരുന്നത് കണ്ടില്ല. അത് നേതൃത്വം നൽകിയ നിർദേശത്തിന്റെ ഭാഗമാണെങ്കിൽ നല്ലത്. വിവേകം വൈകിയുദിച്ചാലും നല്ല കാര്യമാണല്ലോ?പ്രഖ്യാപനങ്ങൾ ജനങ്ങൾതന്നെ മനസിരുത്തി നോക്കണം. തെരുവിൽ നേരിടുമെന്നാണ് ഒരു നേതാവ് പ്രഖ്യാപിച്ചത്. ആരെ, ഞങ്ങളെയല്ലല്ലോ തെരുവിൽ നേരിടേണ്ടത്. പരിപാടിയിൽ വരുന്ന ജനങ്ങളെയല്ലേ? ജനലക്ഷങ്ങളെ തെരുവിൽ നേരിടുമെന്നാണോ നിങ്ങൾ പറയുന്നത്. മറ്റൊരു നേതാവ് പറഞ്ഞത് തലസ്ഥാനം വരെ യാത്രയുടെ മുന്നിൽ കരിങ്കൊടികൾ വരാൻ പോവുകയാണെന്നാണ്. അതും മറ്റൊരു മോഹമാണ്. എന്നാൽ ഇന്ന് പകൽ അതിനെല്ലാം പുനർവിചിന്തനം ഉണ്ടായിട്ടുണ്ടെങ്കിൽ നല്ലത്'- മുഖ്യമന്ത്രി വ്യക്തമാക്കി.

WEB DESK
Next Story
Share it