Begin typing your search...

പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങൾ സ്വകാര്യ, ടാക്സി വാഹനങ്ങളിൽ  കൊണ്ടുപോകുന്നതിന് വിലക്ക്

പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങൾ സ്വകാര്യ, ടാക്സി വാഹനങ്ങളിൽ  കൊണ്ടുപോകുന്നതിന് വിലക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. ഇതു സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി. എലത്തൂർ ട്രെയിൻ തീവയ്പു സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പെസോയുടെ കർശന നിർദേശം.

വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ സ്വന്തം വാഹനത്തിൽ കൊണ്ടുപോയാൽ പോലും നടപടികളുണ്ടാകാം. വാഹനത്തിലെ ഇന്ധനം തീർന്നു വഴിയിൽ കുടുങ്ങിയാൽ പോലും കുപ്പിയുമായി ചെന്നാൽ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. നിയമം കർശനമാകുന്നതോടെ യാത്രക്കാരുമായി വന്നു ബസുകൾ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും.

Ammu
Next Story
Share it